അയ്യപ്പന്‍കോവിലില്‍ ജാഗ്രത സമിതി പരിശീലന പരിപാടി നടത്തി

അയ്യപ്പന്‍കോവിലില്‍ ജാഗ്രത സമിതി പരിശീലന പരിപാടി നടത്തി

Jun 28, 2025 - 16:18
 0
അയ്യപ്പന്‍കോവിലില്‍ ജാഗ്രത സമിതി പരിശീലന പരിപാടി നടത്തി
This is the title of the web page

ഇടുക്കി: വനിതാ കമ്മിഷനും അയ്യപ്പന്‍കോവില്‍ പഞ്ചായത്തും ചേര്‍ന്ന് ജാഗ്രത സമിതി പരിശീലനം നടത്തി. വനിതാ കമ്മിഷന്‍ അംഗം എലിസബത്ത് മാമന്‍ മത്തായി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍, അവകാശലംഘനങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ പഞ്ചായത്തുകളില്‍ നടത്തി വരുകയാണ്. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അംഗങ്ങള്‍ക്ക് പരിശീലന പരിപാടികളും സെമിനാറും നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജയമോള്‍ ജോണ്‍സണ്‍ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ സോണിയ ജെറി, സിജി എം എസ്, ജോമോന്‍ വെട്ടികാലായില്‍, റിസോഴ്‌സ്‌പേഴ്‌സണ്‍ ബിനു അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow