മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം
മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം
ഇടുക്കി: മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെയും ചാച്ചാജിയുടെയും നേതാജിയുടെയും വേഷംധരിച്ചാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയത്. പ്രയാണം 2025 സ്വാതന്ത്ര്യസമര സന്ദേശയാത്രയ്ക്ക് സ്‌കൂളില്‍ സ്വീകരണവും നല്‍കി. സന്ദേശയാത്ര അംഗങ്ങള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ചീഫ് കോ ഓര്‍ഡിനേറ്ററും കവിയുമായ സത്യന്‍ കോനാട്ട് സന്ദേശം നല്‍കി. മാനേജര്‍ അനില്‍ സി മാത്യു അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കെ ജെ മാത്യു, ജാഥ ക്യാപ്റ്റന്‍ സി എസ് റെജികുമാര്‍, കവിയും മാധ്യമപ്രവര്‍ത്തകനുമായ ആന്റണി മുനിയറ, എസ്‌ഐ കെ ഡി മണിയന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?

