നെടുങ്കണ്ടം നൂര്‍ മുഹമ്മദിയ ജമാ അത്ത് മദ്രസ കോംപ്ലക്‌സ് ഉദ്ഘാടനം 6ന് 

നെടുങ്കണ്ടം നൂര്‍ മുഹമ്മദിയ ജമാ അത്ത് മദ്രസ കോംപ്ലക്‌സ് ഉദ്ഘാടനം 6ന് 

Sep 5, 2026 - 11:32
 0
നെടുങ്കണ്ടം നൂര്‍ മുഹമ്മദിയ ജമാ അത്ത് മദ്രസ കോംപ്ലക്‌സ് ഉദ്ഘാടനം 6ന് 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം നൂര്‍ മുഹമ്മദിയ ജമാ അത്ത് മദ്രസ കോംപ്ലക്‌സ് ഉദ്ഘാടനവും സനദ് ദാന സമ്മേളനവും 6ന് നടക്കും. അഞ്ച് മുതല്‍ പത്ത് വരെ മത പ്രഭാഷണപരമ്പരയും നടക്കും . 
6ന് ഉച്ചകഴിഞ്ഞ് 2ന് മസ്ജിദ് അങ്കണത്തില്‍ മദ്രസ കോംപ്ലക്‌സിന്റെ ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അല്‍ ഉസ്താദ് ഒ. അബ്ദുറഹ്‌മാന്‍ ഹസ്രത് നിര്‍വഹിക്കും. ബിരുദം പൂര്‍ത്തീകരിച്ച 13 വിദ്യാര്‍ഥികളുടെ സനദ് ദാനവും നടക്കും. നെടുങ്കണ്ടം ജമാഅത്ത് പ്രസിഡന്റ് ഹാജി ആര്‍ യു ഇസ്മായില്‍ അധ്യക്ഷനാകും. ആലുവ ടൗണ്‍ ഇമാം വി എച്ച് അലിയാര്‍ മൗലവി അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. ഏഴ് മുതല്‍ 10 വരെ മത വിജ്ഞാന സദസും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow