കാല്‍വഴുതി കിണറ്റില്‍ വീണ് പരിക്കേറ്റ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി: സംഭവം കട്ടപ്പനയില്‍

കാല്‍വഴുതി കിണറ്റില്‍ വീണ് പരിക്കേറ്റ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി: സംഭവം കട്ടപ്പനയില്‍

Sep 5, 2026 - 12:30
 0
കാല്‍വഴുതി കിണറ്റില്‍ വീണ് പരിക്കേറ്റ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി: സംഭവം കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ കിണറ്റില്‍വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കട്ടപ്പന വാന്തുപറമ്പില്‍ ശശിധരന്റെ ഭാര്യ ലീലാമ്മ(78) യാണ് ശനിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. വീട്ടുവളപ്പിലെ 50 അടി താഴ്ചയുള്ള കിണറ്റില്‍ കാല്‍വഴുതി വീഴുകയായിരുന്നു. വലതുകാലിന് ഒടിവുസംഭവിച്ച ലീലാമ്മ ബോധരഹിതയായി. കിണറ്റില്‍ രണ്ട് മീറ്റര്‍ വെള്ളമുണ്ടായിരുന്നു. ഉടന്‍തന്നെ കട്ടപ്പന അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോപ്പും നെറ്റും ഉപയോഗിച്ച് കിണറ്റിലിറങ്ങി വീട്ടമ്മയെ കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow