പീരുമേട് മണ്ഡലത്തിലെ എല്‍ഡിഎഫ് വികസന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി  

പീരുമേട് മണ്ഡലത്തിലെ എല്‍ഡിഎഫ് വികസന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി  

Mar 5, 2026 - 10:24
 0
പീരുമേട് മണ്ഡലത്തിലെ എല്‍ഡിഎഫ് വികസന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി  
This is the title of the web page

ഇടുക്കി: പീരുമേട് നിയോജകമണ്ഡലം എല്‍ഡിഎഫ് വികസന വിളംബര ജാഥയുടെ ആദ്യദിന പര്യടനം ചക്കുപള്ളത്ത് നിന്നാരംഭിച്ച് നാലുകണ്ടത്ത് സമാപിച്ചു. പീരുമേട് മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനായി കഴിഞ്ഞ 3ന് അണക്കരയില്‍ നിന്നാണ് ജാഥയ്ക്ക് തുടക്കം കുറിച്ചത്. ആനവിലാസം, വെള്ളാരംകുന്ന്, ഒന്നാംമൈല്‍, കുമളി തുടങ്ങിയ കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം 6ന് വൈകിട്ട് ഏലപ്പാറയില്‍ സമാപിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ കാലഘട്ടത്തിലെ വികസന പ്രവര്‍ത്തനങ്ങളും ജില്ലയിലും മണ്ഡലത്തിലും നടപ്പാക്കിയ പദ്ധതികളും ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ വ്യക്തമാക്കി. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ട് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിച്ച സര്‍ക്കാരാണ് ഇതെന്നും ജാഥാ ക്യാപ്റ്റന്‍ സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാര്‍ പറഞ്ഞു. ജാഥയില്‍ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാരിച്ചന്‍ നിറണാക്കുന്നേല്‍, ജനതാദള്‍ താലൂക്ക് സെക്രട്ടറി നസീര്‍ മടവൂര്‍, മുന്‍ എംഎല്‍എ ഇ എസ് ബിജിമോള്‍, നേതാക്കളായ ആര്‍ തിലകന്‍, ജി വിജയാനന്ദ്, വി കെ ബാബുകുട്ടി, കെ എം സിദിഖ്, രാജന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow