ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ മുണ്ടിയെരുമയില്‍ ശില്‍പ്പശാല നടത്തി

ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ മുണ്ടിയെരുമയില്‍ ശില്‍പ്പശാല നടത്തി

Jul 19, 2026 - 13:21
 0
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ മുണ്ടിയെരുമയില്‍ ശില്‍പ്പശാല നടത്തി
This is the title of the web page

ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ വനിതാ സ്വയംസഹായ സംഘം ഭാരവാഹികള്‍ക്കായി ശില്‍പ്പശാല നടത്തി. മുണ്ടിയെരുമയില്‍ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ അഭിവൃദ്ധിയ്ക്ക് സാമ്പത്തിക സ്വാശ്രയത്വം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സമുദായ അംഗവും തൊഴില്‍ അന്വേഷകരായി നടക്കാതെ മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രാപ്തിയുള്ളവരായി മാറണം. സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കൊപ്പം വലിയ വ്യവസായ സംരംഭങ്ങളില്‍ പങ്കാളിയാകാനും നേതൃത്വം വഹിക്കാനും കഴിയണം. സംഘടനക്കൊപ്പം ചേര്‍ന്നുനിന്ന് പരസ്പര സഹായത്തിലൂടെ ഉയര്‍ച്ചയില്‍ എത്തിച്ചേരണമെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ നായര്‍ അധ്യക്ഷനായി. താലൂക്ക് വ്യവസായ കേന്ദ്രം ബിസിനസ് ഡെവലപ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ കെ ആര്‍ അരുണ്‍കുമാര്‍ വിവിധ സംരംഭകത്വ പദ്ധതികളെക്കുറിച്ച് ക്ലാസെടുത്തു. ഫെഡറല്‍ ബാങ്ക് മൈക്രോ ക്രെഡിറ്റ് ഓഫീസര്‍ ധനുഷ് കുമാര്‍ വായ്പാ പദ്ധതികള്‍ വിശദീകരിച്ചു. താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗങ്ങളായ പി സി സന്തോഷ് കുമാര്‍, യൂണിയന്‍ സെക്രട്ടറി പി ടി അജയന്‍ നായര്‍, വനിതായൂണിയന്‍ പ്രസിഡന്റ് ഉഷാകുമാരി എം നായര്‍, സെക്രട്ടറി ഓമന ബാബുലാല്‍, എംഎസ്എസ് കോ- ഓര്‍ഡിനേറ്റര്‍ കെ ബി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow