രാജാക്കാട് കാരുണ്യ എസ്എച്ച്ജി വാര്‍ഷികം ആഘോഷിച്ചു

രാജാക്കാട് കാരുണ്യ എസ്എച്ച്ജി വാര്‍ഷികം ആഘോഷിച്ചു

May 28, 2026 - 16:34
 0
രാജാക്കാട് കാരുണ്യ എസ്എച്ച്ജി വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കൂട്ടായ്മയുടെയും പരസ്പര സഹായത്തിന്റെയും പുതുമാതൃക തീര്‍ത്ത് രാജാക്കാട് 'കാരുണ്യ' പുരുഷ സ്വയം സഹായ സംഘത്തിന്റെ (എസ്എച്ച്ജി) വാര്‍ഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. കെഎച്ച്ആര്‍എ രാജാക്കാട് യൂണിറ്റ് സെക്രട്ടറി പി ജെ ജോസ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ വളര്‍ത്തുക, ഊട്ടിയുറപ്പിക്കുക, അംഗങ്ങള്‍ക്കിടയില്‍ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുക, അതുവഴി പരസ്പരം താങ്ങാവുക തുടങ്ങിയ  ലക്ഷ്യങ്ങളോടെയാണ് സ്വയം സഹായ സംഘം പ്രവര്‍ത്തിച്ചുവരുന്നത്. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സെക്രട്ടറി പി പി സന്തോഷ്, പ്രസിഡന്റ് കെ എം ജോര്‍ളി, സെക്രട്ടറി പി ജെ ജോസ്, വൈസ് പ്രസിഡന്റ് സോമന്‍, ജോയിന്റ് സെക്രട്ടറി സിജോ, ട്രഷര്‍ സുനില്‍ എന്നിവര്‍, കെഎച്ച്ആര്‍എ വനിതാ സംസ്ഥാന സെക്രട്ടറി മായാ സുനില്‍, ബിജി സന്തോഷ്, കെ. സുനില്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow