വാഴത്തോപ്പ് പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി
വാഴത്തോപ്പ് പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ യജ്ഞം ആരംഭിച്ചു. തടിയമ്പാട്
ടൗണ്‍ പരിസരത്ത് നടന്ന ശുചികരണം പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിബി ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷോബി ജയ്‌സന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സെലിന്‍ വിന്‍സന്റ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പി പി ജോസഫ്, സിബി മത്തായി, സാലി ബാബു, രവി സുധാകരന്‍, കലേഷ് സി ജി, വ്യാപാരി വ്യവസായി തടിയമ്പാട് യൂണിറ്റ് വൈസ് പ്രസിഡന്റ സന്തോഷ് ശൗര്യംമാക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?