ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ മേടപ്പൂയ മഹോത്സവം സമാപിച്ചു

ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ മേടപ്പൂയ മഹോത്സവം സമാപിച്ചു

Apr 27, 2026 - 10:44
 0
ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ മേടപ്പൂയ മഹോത്സവം സമാപിച്ചു
This is the title of the web page

ഇടുക്കി: ചക്കുപള്ളം ആറാംമൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തിലെ മേടപ്പൂയ മഹോത്സവത്തിന് തന്ത്രി ചെറിയ നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി മഹേഷ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലവറ നിറയ്ക്കല്‍, വിശേഷാല്‍ സര്‍പ്പപൂജ, സമൂഹ നീരാഞ്ജനം,  സര്‍വൈശ്വര്യപൂജ, മഹാ പ്രസാദമൂട്ട്, കലം കരിക്കല്‍ തുടങ്ങി നിരവധി ചടങ്ങുകളാണ് നടന്നത്. ഉത്സവ സമാപന ദിവസമായ ഞായറാഴ്ച ദേശ പൊങ്കാലയും നടത്തി. പ്രസിഡന്റ് പ്രകാശ് ചെട്ടിയാര്‍ അംബിയില്‍, സെക്രട്ടറി നന്ദനന്‍ കുന്നത്ത്, ട്രഷറര്‍ തങ്കപ്പന്‍ ചാഞ്ഞനാനിക്കല്‍, കമ്മിറ്റിയംഗങ്ങള്‍, വനിതാസംഘം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow