രാജാക്കാട്ട് 'ബാലസഭ കളിക്കൂട്ടം' ക്യാമ്പ് നടത്തി
രാജാക്കാട്ട് 'ബാലസഭ കളിക്കൂട്ടം' ക്യാമ്പ് നടത്തി
ഇടുക്കി: കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ രാജാക്കാട്ട് 'ബാലസഭ കളിക്കൂട്ടം' ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വിനോദവും വിജ്ഞാനവും ഒപ്പം സഹകരണ മനോഭാവവും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 'കാര്‍ബണ്‍ വിമുക്ത നാട്' എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ബൊക്കെകള്‍ക്കു പകരം മാവിലകള്‍ നല്‍കിയാണ് കുട്ടികളെ ഭാരവാഹികള്‍ സ്വീകരിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി കുട്ടികളാണ് പരിശീലന ക്യാമ്പില്‍ പങ്കെടുത്തത്. കുട്ടികളുടെ മാനസിക-ബൗദ്ധിക വികാസത്തിന് ഉതകുന്ന രീതിയിലുള്ള വിവിധ സെക്ഷനുകള്‍ക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരായ സിന്ധു, ധാരക, റംല, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ലിയ എന്നിവര്‍ നേതൃത്വം നല്‍കി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിജി സന്തോഷ് ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍ അനിത. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുജിത് ടി കെ, പഞ്ചായത്തംഗങ്ങളായ ജോഷി കന്യാകുഴി, സാജു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ആലീസ്, അംഗങ്ങളായ മിനി, ഷാന്റി, ബിന്ദു, ശ്രീദേവി, ഗീത, ശോഭ, ധന്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
