ഉടുമ്പന്‍ചോല എക്‌സൈസ് ഓഫീസിലേക്ക് ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ മാര്‍ച്ച് 3ന്
ഉടുമ്പന്‍ചോല എക്‌സൈസ് ഓഫീസിലേക്ക് ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ മാര്‍ച്ച് 3ന്
ഇടുക്കി: ഉടുമ്പന്‍ചോലയിലെ തോട്ടം മേഖലയില്‍ പിടിമുറുക്കി ലഹരി മാഫിയ സംഘങ്ങള്‍. ചെറു ടൗണുകള്‍ തുടങ്ങി ഗ്രാമങ്ങളില്‍വരെ ചെറുതും വലുതുമായ ലഹരി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് 3ന് ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ സിഐടിയു ഉടുമ്പന്‍ചോല എക്‌സൈസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ നടപ്പാക്കുന്ന തൂഫാന്‍ പദ്ധതി ജനോപകാരപ്രദമായി നടപ്പാക്കാതെ മാഫിയ സംഘങ്ങളില്‍നിന്ന് കൈക്കൂലി വാങ്ങി അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. തോട്ടം മേഖലയില്‍ എക്‌സൈസ്-പൊലീസ്-മാഫിയ കൂട്ടുകെട്ടിനെതിരെ പ്രതികരിച്ചാല്‍ അവരെ കേസില്‍ കൊടുക്കുന്നതാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇത്തരം നിലപാടുകള്‍ക്കെതിരെയാണ് പ്രതിഷേധം. നേതാക്കളായ ഷൈലജ സുരേന്ദ്രന്‍, എന്‍ പി സുനില്‍കുമാര്‍, വിഎന്‍ മോഹനന്‍, തിലോത്തമ സോമന്‍, വി വി ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ ഭാരവാഹികളായ പി എസ് രഞ്ജിത്ത് കുമാര്‍, പി ജെ ജോമോന്‍, ജിജി വര്‍ഗീസ്, ടിസി ലോഹിതദാസ്, കവിത രഞ്ജിത്ത് തുടങ്ങിയവര്‍ അറിയിച്ചു.
What's Your Reaction?