ഇരട്ടയാര്‍ പഞ്ചായത്തില്‍ 'ബാല്യസ്പന്ദനം' ആരോഗ്യ പരിശോധന ക്യാമ്പ് തുടങ്ങി
ഇരട്ടയാര്‍ പഞ്ചായത്തില്‍ 'ബാല്യസ്പന്ദനം' ആരോഗ്യ പരിശോധന ക്യാമ്പ് തുടങ്ങി
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് അങ്കണവാടി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ആരോഗ്യ പരിശോധനാ ക്യാമ്പായ 'ബാല്യസ്പന്ദനം' പരിപാടിക്ക് ഇരട്ടയാറില്‍ തുടക്കമായി. പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ച ഉറപ്പുവരുത്തുക, വളര്‍ച്ചാ മുരടിപ്പും ആരോഗ്യ പ്രശ്‌നങ്ങളും പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം. വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷനായി. ചെമ്പകപ്പാറ മെഡിക്കല്‍ ഓഫീസര്‍ ഡോ. നിതിന്‍ എസ്. പദ്ധതി വിശദീകരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയ്‌സണ്‍ സി ജോണ്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു, മോന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകരായ ബോബന്‍ സേവ്യര്‍, റംസീന, ദയ മേരി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?