കര്‍ക്കടക വാവുബലി: രാജാക്കാട് ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍    

കര്‍ക്കടക വാവുബലി: രാജാക്കാട് ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍    

Aug 12, 2026 - 14:01
 0
കര്‍ക്കടക വാവുബലി: രാജാക്കാട് ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍    
This is the title of the web page

ഇടുക്കി: കര്‍ക്കടക വാവിന്റെ പുണ്യപുലരിയില്‍ പൂര്‍വികര്‍ക്കായി ബലിതര്‍പ്പണം നടത്താന്‍ രാജാക്കാട് ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് ഭക്തര്‍. പുലര്‍ച്ചെ 6ന് ആരംഭിച്ച ചടങ്ങുകളില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഭക്തര്‍ പങ്കാളികളായി. തിരക്ക് കണക്കിലെടുത്ത് ഒരേ സമയം 500 പേര്‍ക്ക് വീതം തര്‍പ്പണം നടത്താന്‍ തക്കവണ്ണം വിശാലമായ സൗകര്യങ്ങളാണ് ക്ഷേത്രാങ്കണത്തില്‍ ഒരുക്കിയത്. ഇതോടൊപ്പം കൃത്യമായ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ ഭക്തര്‍ക്ക് മണിക്കൂറുകള്‍ കാത്തുനില്‍ക്കാതെ സുഗമമായി ബലിതര്‍പ്പണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പൂജാരി സതീഷ് ശാന്തി മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രസിഡന്റ് സാബു ബി വാവലക്കാട്ട്, വൈസ് പ്രസിഡന്റ് വി എസ് ബിജു വെട്ടുകല്ലുംമാക്കല്‍, സെക്രട്ടറി കെ പി സജീവ് കണ്ണശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow