രാജാക്കാട് പഞ്ചായത്തിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
രാജാക്കാട് പഞ്ചായത്തിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തെ പരാതികളെപ്പറ്റിയാണ് അന്വേഷിക്കാന്‍ ഉത്തരവുള്ളത്. ഹിന്ദു ഐക്യവേദി ഉടുമ്പന്‍ചോല താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എ വി രാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. എ വി രാജന്‍ മാസങ്ങള്‍ക്കുമുമ്പ് വിജിലന്‍സിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയെപ്പറ്റി ഒരന്വേഷണവും നടത്താന്‍ വിജിലന്‍സ് വകുപ്പ് തയാറാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചായത്തിലെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ 1994 ലെ പഞ്ചായത്ത് രാജ് ആക്ടിലെ മാനദണ്ഡങ്ങളും നിയമങ്ങളും അട്ടിമറിച്ച് കെട്ടിട നമ്പരുകള്‍ കൊടുത്തത്, ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്താതെ പഞ്ചായത്തിന്റെ വാഹനം ഉപയോഗിച്ചത്, വാഹനത്തിന്റെ പഴയ ഭാഗങ്ങള്‍ ടെന്‍ണ്ടര്‍ കൂടാതെ വില്‍പ്പന നടത്തിയത്, പഴയ പഞ്ചായത്ത് കെട്ടിട സമുച്ചയം പൊളിച്ചതിന്റെ ഭാഗങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്തിയത് എന്നീ കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നായിരുന്നു വിജിലന്‍സിന് കൊടുത്ത പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അസത്യമാണെന്നും ഹര്‍ജി തള്ളണമെന്നും പഞ്ചായത്ത് കോടതിയില്‍ വാദമുന്നയിച്ചു. എങ്കിലും അഴിമതിയുടെ ഒരു ഘടകവും സര്‍ക്കാര്‍ വാദത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ആയതിനാല്‍ തടസവാദം പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്നും കോടതി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജഡ്ജി ബദറുദ്ദീന്‍ ആഭ്യന്തര വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാന ചീഫ് സെക്രട്ടറി,അഡീഷണല്‍ ചീഫ് സെക്രട്ടറി,പഞ്ചായത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി,ഡയറക്ടര്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, രാജാക്കാട് പഞ്ചായത്ത് തുടങ്ങിയവരായിരുന്നു എതിര്‍കക്ഷികള്‍.
\
What's Your Reaction?