വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂള്‍ രക്തസാക്ഷി ദിനം ആചരിച്ചു

വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂള്‍ രക്തസാക്ഷി ദിനം ആചരിച്ചു

Jan 30, 2026 - 15:58
 0
വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂള്‍ രക്തസാക്ഷി ദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം രക്തസാക്ഷി ദിനം ആചരിച്ചു. ഗാന്ധി ശില്പത്തില്‍ പുഷ്പഹാരമണിയിച്ച് ഹെഡ്മിസ്ട്രസ് അര്‍ച്ചന തോമസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാര്‍ഥികളും ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. എന്‍സിസി, എസ്പിസി, ലിറ്റില്‍ കൈറ്റ്‌സ്, ജെആര്‍സി, സ്‌കൗട്ട് ആന്റ് ഗൈഡ് തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്ന ദിനാചരണം ഗാന്ധി സൂക്തങ്ങള്‍ ചൊല്ലിയും ദേശഭക്തിഗാനമാലപിച്ചും മികവുറ്റതാക്കി. ഗാന്ധി പ്രതിമയുടെ ശില്പി സോജന്‍ ജോസഫ്, അധ്യാപക-വിദ്യാര്‍ഥി പ്രതിനിധികളും സംസാരിച്ചു. വിദ്യാര്‍ഥികള്‍ വരച്ച ഗാന്ധി ചിത്രങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow