പെന്‍സാക് സിലാത്ത് സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ കൊയ്ത്തുമായി ഇടുക്കി ജില്ലാ ടീം
പെന്‍സാക് സിലാത്ത് സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ കൊയ്ത്തുമായി ഇടുക്കി ജില്ലാ ടീം

ഇടുക്കി: കടക്കല്‍ എസ്എച്ച്എം എന്‍ജിനീയറിങ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന
8-ാമത് സംസ്ഥാന ജൂനിയര്‍ പെന്‍സാക് സിലാത്ത് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയം നേടി ഇടുക്കി. 4 സ്വര്‍ണ്ണം, 2 വെള്ളി അടക്കം 7 മെഡലുകളാണ് ടീമഗംങ്ങള്‍ നേടിയത്. സംസ്ഥാന സെക്രട്ടറി ഷാജ് എസ് കെ ഉദ്ഘാടനം ചെയ്തു. ഇന്തോനേഷ്യന്‍ മാര്‍ഷ്യല്‍ ആര്‍ട്ടായ പെന്‍സാക് സിലാത്ത് നാടിന് അഭിമാനമായ തരത്തില്‍ കായികമേഖലക്ക് സംഭാവന നല്കാന് കഴിയുന്ന ഒരു ആയോധനകലയാണെന്ന് അദ്ദേഹം പറഞ്ഞു. ഓള് ഇന്ത്യന്‍ യൂണിവേഴ്സിറ്റി ഗെയിംസ്, ഓള്‍ഇന്ത്യന്‍ പൊലീസ്ഗെയിംസ്, നാഷണല്‍ ഗെയിംസ്, ഇന്ത്യന്ബീച്ച് ഗെയിംസ്, ഖേലോ-ഇന്ത്യന്‍ ഗെയിംസ്, നാഷണല്‍ ഫെഡറേഷന് കപ്പ് തുടങ്ങിയ മത്സരങ്ങളിലെ പ്രധാന ഇനമാണ് പെന്‍സാക് സിലാത്ത്. ഇന്ത്യയില്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, മിനിസ്റ്റിറി ഓഫ് യൂത്ത് അഫേഴ്സ് തുടങ്ങിയവയുടെ അംഗീകാരവും ഇതിനുണ്ട്. ജില്ലക്കുവേണ്ടി ആഷിക് ഷാജി, ആഗ്നസ് തെരേസ്, ജുവാന ഷാജി,ആകാശ് കെ ബി, എന്നിവര്‍ സ്വര്‍ണവും ഇവാമരിയ, ദേവനാരായണന് എന്നിവര്‍ വെള്ളിയും നേടി. ദേശീയ മെഡല്‍ ജേതാവ് ജിത്തു ചന്ദ്രനാണ് ജില്ലാ ടീം കോച്ച്. ജില്ലാ സെക്രട്ടറി ശ്രീഹരി കട്ടപ്പനയാണ് ടീം മാനേജര്‍. ക്യോഷി മാത്യു ജോസഫ് മുഖ്യപരിശീലകനായ എഴുകുംവയല്‍ സിലാത്ത് ക്ലബ്, സുബാഷ് എസ് പരിശീലകനായ രാമക്കല്‍മേട് സിലാത്ത് ക്ലബ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് മികച്ച വിജയം നേടിയത്.
What's Your Reaction?






