ബിജെപി പ്രവര്‍ത്തകയോഗം കഞ്ഞിക്കുഴിയില്‍ ചേര്‍ന്നു
ബിജെപി പ്രവര്‍ത്തകയോഗം കഞ്ഞിക്കുഴിയില്‍ ചേര്‍ന്നു

ഇടുക്കി: ബിജെപി കഞ്ഞിക്കുഴി പഞ്ചായത്തുതല പ്രവര്‍ത്തകയോഗം ചേര്‍ന്നു. വ്യാപാരഭവനില്‍ സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയുടെ 11 വര്‍ഷത്തെ ഭരണം ലോകത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രവര്‍ത്തകയോഗം ചേര്‍ന്നത്. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകരെ ജില്ലാ പ്രസിഡന്റ് സ്വീകരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് തെക്കെക്കുറ്റ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു അഭയന്‍, ഇടുക്കി മണ്ഡലം പ്രസിഡന്റ് ലീനാ രാജു, സുരേഷ് മീനത്തേരി, യുവമോര്‍ച്ച ഉപാധ്യക്ഷന്‍ അനന്ദു മങ്കാട്ടില്‍, ശിവദാസ് പാലയ്ക്കാകുടി, ബൈജു അഞ്ചന്‍കുന്നേല്‍, വിജയകുമാര്‍, ഒ സി ടോമി, വിന്‍സന്റ് ആര്‍ക്കാട്ട്
എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






