മാങ്കുളത്ത് ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി
മാങ്കുളത്ത് ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി

ഇടുക്കി : മാങ്കുളത്ത് വിവാഹ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയ ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി. മുവാറ്റുപുഴ സ്വദേശി ജെറിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വിവാഹ ചടങ്ങ് പകര്‍ത്തുന്നതിനായി മാങ്കുളം കൈനഗിരിയില്‍ എത്തിയ ജെറിനും സുഹൃത്തുക്കള്‍ക്കും താമസിക്കുന്നതിനായി റിസോര്‍ട്ടില്‍ റൂം ഒരുക്കിയിരിയിരുന്നു. വിവാഹ ശേഷം ജെറിനെ മര്‍ദിച്ചവരും ഇവിടെ ഉണ്ടായിരുന്നു. റൂം വൃത്തിഹീനമായി കിടക്കുന്നത് സംബന്ധിച്ച് ചോദ്യം ചെയ്താണ് പ്രകോപനത്തിന് കാരണമെന്ന് ജെറിന്‍ പറഞ്ഞു. ഇത് വാക്ക് തര്‍ക്കത്തിന് ഇടയാക്കി. തുടര്‍ന്ന് തിങ്കളാഴ്ച വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ മാങ്കുളം കല്ലാര്‍ റോഡില്‍ വാഹനത്തെ പിന്തുടര്‍ന്ന് എത്തിയ സംഘം വാഹനം തടയുകയും ഡ്രൈവര്‍ സീറ്റില്‍ ഉണ്ടായിരുന്ന ജെറിനെ മര്‍ദിക്കുകയുമായിരുന്നു. ജെറിന്റെ ഒപ്പം വാഹനത്തിലുണ്ടായിരുന്നവരാണ് അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഘത്തിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവിനെയും ഇവര്‍ മര്‍ദിച്ചതായി ആരോപണം ഉണ്ട്. ജെറിന്റെ പരാതിയില്‍ മൂന്നാര്‍ പൊലീസ് കേസെടുത്തു.
What's Your Reaction?






