ചെന്നിനായ്ക്ന്‍ കുടിയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം
ചെന്നിനായ്ക്ന്‍ കുടിയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചെന്നിനായ്ക്കന്‍ കുടിയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നതായി പരാതി. ചെന്നിനായ്ക്കന്‍ കൂടി അമ്പലത്തിന് സമീപമുള്ള വെയിറ്റിംഗ് ഷെഡിലാണ് മദ്യപസംഘങ്ങള്‍ തമ്പടിക്കുന്നത്. മദ്യപിച്ച ശേഷം കുപ്പിയും മറ്റ് ഭക്ഷണ സാധനങ്ങളും വെയിറ്റിംഗ് ഷെഡിലും സമീപപ്രദേശങ്ങളുമായി ഉപേക്ഷിക്കുന്നതും,ആക്രമണങ്ങള്‍ നടത്തുന്നതും പതിവായിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രി 10 മണി കഴിഞ്ഞാല്‍ ഈ പ്രദേശത്തേക്ക് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കടന്നുപോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബന്ധപ്പെട്ട പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് രാത്രികാല പരിശോധന ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പഞ്ചായത്തംഗം നിഷാ ബിനോജ് പറഞ്ഞു.
What's Your Reaction?






