വിഷുദിനത്തിലെ സമരത്തിന് ഫലം: ഇരുപതേക്കര്‍ പൊന്നിക്കവല റോഡ് നവീകരണം ആരംഭിച്ചു
വിഷുദിനത്തിലെ സമരത്തിന് ഫലം: ഇരുപതേക്കര്‍ പൊന്നിക്കവല റോഡ് നവീകരണം ആരംഭിച്ചു
ഇടുക്കി: വിഷുദിനത്തിലെ നാട്ടുകാരുടെ സമരം ഫലം കണ്ടു. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിരുന്ന ഇരുപതേക്കര്‍ പൊന്നിക്കവല റോഡ് നവീകരിക്കുമെന്ന അധികാരികളുടെ വാക്ക് പാഴായതോടെയാണ് വിഷു ദിനത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. വോട്ട് തേടി ആരും എത്തേണ്ടതില്ല എന്ന ഫ്‌ളകസ് ബോര്‍ഡ് സ്ഥാപിച്ചായിരുന്നു സമരം. വേറിട്ട പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ അടക്കം വൈറല്‍ ആയതോടെ പ്രതിരോധത്തിലായ നഗരസഭ തൊട്ടടുത്ത ദിവസം റോഡ് നവീകരണം ആരംഭിക്കുകയായിരുന്നു. 930 മീറ്റര്‍ റീടാറിങും,76 മീറ്റര്‍ കോണ്‍ക്രീറ്റിംഗുമാണ് ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കും, ഇതിനു ശേഷമാകും റീടാറിങ് ആരംഭിക്കുക.10 ലക്ഷം രൂപയാണ് നവീകരണത്തിനായി വകയിരുത്തിയിരിക്കുന്നത്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളുടെ വലിയ ദുരിതത്തിനാണ് പരിഹാരമാകുന്നത്.
What's Your Reaction?

