എകെറ്റിഎ ജില്ലാ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍
എകെറ്റിഎ ജില്ലാ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍
ഇടുക്കി: ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ നടന്നു. സംസ്ഥാന സെക്രട്ടറി ജീ. സജീവന്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന മാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കണ്‍വന്‍ഷനിന്‍ ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുത്തത്. തൊഴിലാളികളുടെ അംശാദായം പ്രതിമാസം 20 രൂപയില്‍ നിന്നും 50 രൂപയാക്കി വര്‍ദ്ധിപ്പിച്ചപ്പോള്‍ 42 വര്‍ഷം സീനിയോരിറ്റിയുള്ളവര്‍ക്ക് ഒന്നര ലക്ഷം രൂപ റിട്ടയേര്‍മെന്റ് എന്ന സര്‍ക്കാര്‍ ഉത്തരവില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അട്ടിമറിയില്‍ ഫലപ്രദമായി ഇടപെടാന്‍ തൊഴില്‍ വകുപ്പിന് സാധിക്കാത്തത് തൊഴിലാളി വര്‍ഗത്തോടുള്ള അനീതിയാണെന്ന് യോഗം വിലയിരുത്തി. കൂടാതെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും നേരിടുന്ന വന്യജീവി അക്രമണങ്ങള്‍ പരിഹരിക്കാര്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്നും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും റിട്ടയര്‍ ചെയ്യുന്ന തയ്യല്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവില്‍ പ്രഖ്യാപിച്ച മുഴുവന്‍ തുകയും വിതരണം ചെയ്യണമെന്ന പ്രമേയവും കണ്‍വന്‍ഷനില്‍ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി.രാജുവിന്റെ അധ്യഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി ബി. മനോഹരന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ അന്നമ്മ എ.വി. വരവുചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം റ്റി.കെ. സുനില്‍ കുമാര്‍, ജില്ലാ ഭാരവാഹികളായ ജോസ് സേവ്യര്‍, വി.ജെ.ജോര്‍ജ്, വി.വി. സൗദാമിനി, ലീലാമ്മ കുരുവിള, മോളി തോമസ്, ഒ.ആര്‍. ശശിധരന്‍, ലീലാമ്മ ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

