കട്ടപ്പന നിരപ്പേല്‍കടയില്‍ കിണറ്റില്‍ കാട്ടുപന്നി ചാടി
കട്ടപ്പന നിരപ്പേല്‍കടയില്‍ കിണറ്റില്‍ കാട്ടുപന്നി ചാടി

ഇടുക്കി : കട്ടപ്പന നിരപ്പേൽകട ആനകുത്തിയിൽ ശനിയാഴ്ച രാവിലെ കണ്ണാക്കത്തടത്തിൽ ബേബിച്ചന്റെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. രാവിലെ ഏലത്തോട്ടത്തിൽ പണിക്ക് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. തുടർന്ന് വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. കിണറ്റിൽ വീണ പന്നിയെ കൊല്ലണമെന്നും മേഖലയിൽ കാട്ടുപന്നി ശല്യം തടയാൻ വനവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
What's Your Reaction?






