ടീം കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ ഏകദിന നിരാഹാര സമരം
ടീം കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ ഏകദിന നിരാഹാര സമരം

ഇടുക്കി: വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍ദിഷ്ട ഡോക്ടര്‍മാരുടെ സേവനങ്ങളും പ്രത്യേകിച്ച് ഒരു ഡോക്ടറുടെ രാത്രികാല സേവനവും ഏര്‍പ്പെടുത്തുക, ആശുപത്രിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ടീം കോണ്‍ഗ്രസ് വണ്ടിപ്പെരിയാറിന്റെ നേതൃത്വത്തില്‍ റിലേ നിരാഹാര സമരം ആരംഭിച്ചു. ആദ്യപടിയായി അന്താരാഷ്ട്ര ഡോക്ടേഴ്‌സ് ദിനത്തില്‍ ആരംഭിച്ച സമരം പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജന്‍ കൊഴുവമാക്കല്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി എച്ച് എസ് സി മെഡിക്കല്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ചയില്‍ ഒന്നാം തീയതിക്കകം ഡോക്ടറെ നിയമിക്കുമെന്നുള്ള ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വാക്ക് അധികൃതര്‍ പാലിക്കാത്തതിനാലാണ് ടീം കോണ്‍ഗ്രസ് വണ്ടിപ്പെരിയാറിന്റെ നേതൃത്വത്തില്‍ ഏകദിന സമരം ആരംഭിച്ചത്.
ഏകദിന നിരാഹാര സമര സമാപനം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ ഉദ്ഘാടനം ചെയ്തു. സിപിഐഎം ന്റെ നേതൃത്വത്തിലുള്ള സഹകരണ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇരട്ടത്താപ്പ് നയമാണ് സിഎച്ച്‌സി കളോടുള്ള അവഗണനയെന്ന് ഫ്രാന്‍സിസ് ദേവസ്യ പറഞ്ഞു. പഞ്ചായത്തംഗം കെ മാരിയപ്പന്‍ അധ്യക്ഷനായി. കെപിസിസി അംഗം ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ രാജന്‍ കൊഴുവമാക്കല്‍, ബാബു ആന്റപ്പന്‍ നേതാക്കളായ കെഎ സിദ്ദിഖ,് എം ഉദയസൂര്യന്‍,വി.ജി ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഏകദിന ഉപവാസ റിലേ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശാരി ബിനുശങ്കര്‍, ഷാന്‍ അരുവിപ്ലാക്കല്‍, നജീബ് തേക്കിന്‍കാട്ടില്‍, വിഘ്‌നേഷ്, ആഹാസ്, അലൈസ് വരിക്കാട്ട്, മുരുകന്‍, അഖില്‍, വിജയ്, അക്ഷയ്, ഷാരോണ്‍ എന്നിവര്‍ക്ക് നാരങ്ങാ നീര് നല്‍കി സമരം അവസാനിപ്പിച്ചു.
What's Your Reaction?






