ഇടിമിന്നലേറ്റ് വയോധിക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
ഇടിമിന്നലേറ്റ് വയോധിക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

ഇടുക്കി: വെണ്മണിയിൽ ഇടിമിന്നലേറ്റ് വയോധിക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. വെൺമണി പൂവത്തുംമണ്ണിൽ അച്ചാമ്മ , ബേബി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . ഇവരുടെ വീട് പൂർണമായി തകർന്നു .
കഴിഞ്ഞ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്മണി പൂവത്തുംമണ്ണിൽ 72 വയസ്സുള്ള അച്ചാമ്മക്കും , സഹോദരൻ 55 വയസ്സുള്ള ബേബിക്കുമാണ് ഇടി മിന്നലിൽ ഗുരുതരമായി പരിക്കേറ്റത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. മഴ അധികം പെയ്യാതെ തന്നെ പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നു.
കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡിലാണ് സംഭവം.തുടരെത്തുടരെ ഇടിമിന്നൽ ഉണ്ടായെങ്കിലും ശക്തമായി രണ്ടു പ്രാവശ്യമുണ്ടായ ഇടിമിന്നലാണ് അപകടം സംഭവിച്ചത് . ഇടിയുടെ ആഘാതത്തിൽ വീട് പൂർണമായും തകർന്നു . ചികിത്സയ്ക്കുശേഷം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയാൽ ഇവർക്ക് താമസിക്കാൻ ഇടമില്ലാതായി.
What's Your Reaction?






