പ്രളയം കഴിഞ്ഞിട്ട് 5 വർഷം അയ്യപ്പൻ കോവിൽ ചപ്പാത്ത് വള്ളക്കടവ് പാലം ഇന്നും അവഗണനയുടെ വക്കിൽ

പ്രളയം കഴിഞ്ഞിട്ട് 5 വർഷം അയ്യപ്പൻ കോവിൽ ചപ്പാത്ത് വള്ളക്കടവ് പാലം ഇന്നും അവഗണനയുടെ വക്കിൽ

Mar 14, 2024 - 20:20
Jul 6, 2024 - 20:44
 0
പ്രളയം കഴിഞ്ഞിട്ട് 5 വർഷം അയ്യപ്പൻ കോവിൽ ചപ്പാത്ത് വള്ളക്കടവ് പാലം ഇന്നും അവഗണനയുടെ വക്കിൽ
This is the title of the web page

ഇടുക്കി : പ്രളയത്തിൽ തകർന്ന അയ്യപ്പൻ കോവിൽ ചപ്പാത്ത് വള്ളക്കടവ് പാലത്തിൻ്റെ കൈവരി പുനർ നിർമ്മിക്കാൻ ഇനിയും നടപടിയില്ല. അയ്യപ്പൻകോവിൽ, -ഏലപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച്
ചപ്പാത്ത് - ഹെലിബെറിയ റൂട്ടിൽ പെരിയാറിനു കുറുകെയുള്ള പാലമാണ്
കൈവരിയില്ലാതെ അഞ്ച് വർഷമായി അപകട ഭീഷണി ഉയർത്തുന്നത്

കഴിഞ്ഞ ദിവസം രാത്രി ഹെലിബറിയാ സ്വദേശി സദാശിവൻ എന്നയാളുടെ സ്കൂട്ടർ നിയന്ത്രണം വിട്ട് പാലത്തിൽ നിന്നും താഴെക്ക് വീണ് അപകടം സംഭവിച്ചിരുന്നു. വാരിയെല്ലിന് ഒടിവ് സംഭവിച്ച സാധശിവൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇറക്കം ഇറങ്ങിവന്ന കാറും പാലത്തിനു സമീപം അപകടത്തിപ്പെട്ടിരുന്നു.

2018 ലെ മഹാ പ്രളയത്തിലാണ് ആദ്യം പാലത്തിന്റെ കൈവരി തകർന്നത്. തുടർന്ന് ഏഴു ലക്ഷം രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തി
കൈവരി പുനർനിർമ്മിച്ചു. എന്നാൽ 2019 ലെ പ്രളയത്തിൽ കൈവരികൾ വീണ്ടും തകർന്നു. നാട്ടുകാർ നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. അടിയന്തരമായി പാലത്തിൻറെ കൈവരികൾ പുനർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

What's Your Reaction?

like

dislike

love

funny

angry

sad

wow