കുളത്തില്‍ വീണ മ്ലാവിനെ രക്ഷപ്പെടുത്തി
കുളത്തില്‍ വീണ മ്ലാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ തങ്കമല പുതുവലില്‍ കുളത്തില്‍ വീണ മ്ലാവിനെ വനപാലകര്‍ രക്ഷപ്പെടുത്തി. പുതുവല്‍ സ്വദേശി മുനിയാണ്ടിയുടെ കുളത്തിലാണ് ചൊവ്വാഴ്ച രാത്രി മ്ലാവ് വീണത്. ബുധനാഴ്ച രാവിലെ മുനിയാണ്ടിയുടെ ഭാര്യയാണ് മ്ലാവിനെ കണ്ടത്. ഉടന്‍തന്നെ തേക്കടിയിലെ വനപാലകരെ വിവരമറിയിച്ചു. ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി വല ഉപയോഗിച്ച് രക്ഷപ്പെടുത്തി. മ്ലാവിന് ഏകദേശം 12 വയസ് പ്രായം കണക്കാക്കുന്നു. പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തി പ്രവേശമാണ് ഇവിടം
What's Your Reaction?






