കോണ്‍ഗ്രസ് ചേറ്റുകുഴി ടൗണ്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 8ന്

കോണ്‍ഗ്രസ് ചേറ്റുകുഴി ടൗണ്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 8ന്

Feb 6, 2026 - 17:26
 0
കോണ്‍ഗ്രസ് ചേറ്റുകുഴി ടൗണ്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 8ന്
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് ചേറ്റുകുഴി ടൗണ്‍ കമ്മിറ്റി ഓഫീസ് 8ന് ഉച്ചകഴിഞ്ഞ് 2ന് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്യും. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് കൊച്ചറ മോഹനന്‍ അധ്യക്ഷനാകും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തും. പാമ്പാടുംപാറ, കരുണാപുരം, വണ്ടന്‍മേട്, ചക്കുപള്ളം പഞ്ചായത്തംഗങ്ങളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദ്യകാല കോണ്‍ഗ്രസ് നേതാക്കളെയും അനുമോദിക്കും.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ഇബ്രാഹിംകുട്ടി കല്ലാര്‍, തോമസ് രാജന്‍, കെപിസിസി മീഡിയ വക്താവ് അഡ്വ. സേനാപതി വേണു, കെപിസിസി അംഗം എം എന്‍ ഗോപി, ഡിസിസി ജനറല്‍ സെക്രട്ടറി ജി മുരളീധരന്‍, ഡിസിസി അംഗങ്ങളായ എം ഡി അര്‍ജുനന്‍, സുരേഷ് മാനങ്കേരില്‍, ഷൈജന്‍ കൂടല്ലില്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസാമി, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി രാജു ബേബി, ജോബന്‍ പാനോസ്, ബിജു അക്കാട്ടുമുണ്ടയില്‍, സി എസ് യശോധരന്‍, കെ സി ബിജു എന്നിവര്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കൊച്ചറ മോഹനന്‍, ഷാജി തത്തംപള്ളില്‍, ജോമോന്‍ മന്തിപ്പാറ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow