തേനി ജില്ലയുടെ ആദ്യ വനിതാ പൊലീസ് മേധാവിയായി ഡോ. ബി സ്‌നേഹപ്രിയ ഐപിഎസ് ചുമതലയേറ്റു
തേനി ജില്ലയുടെ ആദ്യ വനിതാ പൊലീസ് മേധാവിയായി ഡോ. ബി സ്‌നേഹപ്രിയ ഐപിഎസ് ചുമതലയേറ്റു

ഇടുക്കി: തമിഴ്‌നാട് തേനി ജില്ലയുടെ ആദ്യ വനിത പൊലീസ് മേധാവിയായി ഡോ. ബി സ്‌നേഹ പ്രിയ ഐപിഎസ് ചുമതലയേറ്റു. പതിനേഴാമത് ജില്ലാ പൊലീസ് മേധാവിയാണ് ഇവര്‍. തേനി ജില്ലയുടെ മേധാവിയായിരുന്ന ശിവപ്രസാദ് ഐപിഎസ് ശിവഗംഗ ജില്ലയിലേക്ക് സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് സ്‌നേഹപ്രിയ ഐപിഎസ് ചുമതയേല്‍ക്കുന്നത്. ആന്ധ്ര സ്വദേശിയായ സ്‌നേഹ 2017 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. ഇതിനു മുമ്പ് ഇവര്‍ ചെന്നൈ അണ്ണാ നഗര്‍ കമ്മീഷണറായി ജോലി ചെയ്യുകയായിരുന്നു. 2023ല്‍ തമിഴ്‌നാട്ടില്‍ രൂപീകരിക്കപ്പെട്ട തീവ്രവാദ സ്‌പെഷ്യല്‍ ഡ്രൈവിലെ എസ്പിയായും ജോലി ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശബരിമല മണ്ഡലകാലം, മുല്ലപ്പെരിയാര്‍ തുടങ്ങിയ വിഷയങ്ങളിലും സജീവ ഇടപെടല്‍ നടത്തുന്നത് ഇനി വനിതാ പൊലീസ് മേധാവിയായിരിക്കും.
What's Your Reaction?






