രാജകുമാരി സൗത്ത് ലയണ്‍സ് ക്ലബ്ബ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
രാജകുമാരി സൗത്ത് ലയണ്‍സ് ക്ലബ്ബ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: സ്വന്തമായി ഒരു ഓഫീസ് മന്ദിരം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി രാജകുമാരി സൗത്ത് ലയണ്‍സ് ക്ലബ്ബ.് രാജകുമാരി ടൗണിന്റെ ഹൃദയഭാഗത്താണ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ലയണ്‍സ് ഹൗസ് മുന്‍ ഡിസ്ട്രിക്ക് ഗവര്‍ണര്‍ അഡ്വ. വാമനകുമാര്‍ ഉദ്ഘാടനം ചെയ്തു. 2010-ല്‍ രാജകുമാരി സൗത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ലയണ്‍സ് ക്ലബ്ബ് പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ സാമൂഹിക സേവന രംഗത്ത് സജീവ പ്രവര്‍ത്തങ്ങളാണ് നടത്തി വരുന്നത്. ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കി, ചികിത്സ സഹായങ്ങളും, ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും ആവശ്യമായ ഉപകരണങ്ങളും എത്തിച്ചു നല്‍കി. ക്ലബ് പ്രസിഡന്റ് സി ഡി തോമസ്, പി വി ബേബി, ബേസില്‍ റ്റി ജേക്കബ്, സുബിന്‍ ചാക്കോ, ബിനോ ജോസഫ്, സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






