വി എസ് അച്യുതാനന്ദന് ആദരാഞ്ജലി: വണ്ടിപ്പെരിയാറില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി
വി എസ് അച്യുതാനന്ദന് ആദരാഞ്ജലി: വണ്ടിപ്പെരിയാറില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി

ഇടുക്കി: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വണ്ടിപ്പെരിയാറില്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഛായ ചിത്രത്തിന് മുമ്പില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി വിജയാനന്ദ്, ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി മണി എന്നിവര്‍ സംസാരിച്ചു. ബുധനാഴ്ച വൈകിട്ട് 4ന് പി ആര്‍ സെന്ററില്‍ നിന്ന് മൗന ജാഥയോടുകൂടി ആരംഭിക്കുന്ന അനുശോചനയോഗം സെന്റര്‍ ജങ്ഷനില്‍ നടക്കും. വിവിധ രാഷ്ട്രീയ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംസാരിക്കും.
What's Your Reaction?






