മഞ്ചുമല വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
മഞ്ചുമല വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

ഇടുക്കി: കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍, വാളാര്‍ഡി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മഞ്ചുമല വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പി എ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ബുദ്ധിമുട്ടിലേയ്ക്ക് തള്ളിവിടുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റെന്നും ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചത് ജനദ്രോഹമാണെന്നും നേതാക്കള്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ അധ്യക്ഷനായി. വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍, എന്‍ജിഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഉദയസൂര്യന്‍, ഐഎന്‍ടിയുസി പീരുമേട് റീജിണല്‍ പ്രസിഡന്റ് കെ എ സിദ്ദിഖ്, പഞ്ചായത്തംഗങ്ങളായ പ്രിയങ്ക മഹേഷ്, എസ് എ ജയന്‍, കെ മാരിയപ്പന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കല്‍, യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് എന്‍ അഖില്‍, യൂത്ത് കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ആര്‍ വിഘ്‌നേഷ്, നേതാക്കളായ പി ടി വര്‍ഗീസ്, ഗീത നേശയ്യന്‍, എന്‍ ഷാന്‍, വനിത ഗണേശന്‍, എസ് എന്‍ ബിജു, എന്‍ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






