ഉപ്പുതോട് വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
ഉപ്പുതോട് വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

ഇടുക്കി: സംസ്ഥാന ബജറ്റില്‍ ഭൂ നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മരിയാപുരം മണ്ഡലം കമ്മിറ്റി ഉപ്പുതോട് വില്ലേജ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് തങ്കച്ചന്‍ അമ്പാട്ടുകുഴി അധ്യക്ഷനായി. ഡിസിസി അംഗം എം.ടി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് തങ്കച്ചന്‍ വേമ്പേനി, സെക്രട്ടറി വിജയന്‍ കല്ലുങ്കല്‍, ശാസ്ത്ര വേദി ജില്ലാ പ്രസിഡന്റ് സണ്ണി കുഴികണ്ടം, നേതാക്കളായ റോയി ഇടശേരിക്കുന്നേല്‍, സിബി കുളത്തുങ്കല്‍, ജിജി അഴകത്ത്, ജിജി കാഞ്ഞിരത്താംകുന്നേല്‍, ഷൈബി ജിജി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






