എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സലിംകുമാര്‍ ചക്കുപള്ളം പഞ്ചായത്തില്‍ പര്യടനം നടത്തി
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സലിംകുമാര്‍ ചക്കുപള്ളം പഞ്ചായത്തില്‍ പര്യടനം നടത്തി
ഇടുക്കി: പീരുമേട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സലിംകുമാര്‍ ചക്കുപള്ളം പഞ്ചായത്തില്‍ പര്യടനം നടത്തി. ചെല്ലാര്‍കോവില്‍, സുല്‍ത്താന്‍ കട, അണക്കര, മാങ്കവല, മാധവന്‍കാനം, സൊസൈറ്റി പടി, ആനവിലാസം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ രാരിച്ചന്‍ നീറണാക്കുന്നേല്‍, ഇ എസ് ബിജിമോള്‍, പി എസ് രാജന്‍, ടി എസ്. ബിസി, സി കെ കൃഷ്ണന്‍കുട്ടി, കുസുമം സതീഷ്, എം കെ പ്രിയന്‍, പി കെ രാമചന്ദ്രന്‍, വി ജെ രാജപ്പന്‍, സനീഷ് ചന്ദ്രന്‍, അജി പോളച്ചിറ, സതീഷ് ചന്ദ്രന്‍, ഷെല്ലി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?