അംബേദ്കര്‍ അയ്യങ്കാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കട്ടപ്പനയില്‍ ധര്‍ണ നടത്തി
അംബേദ്കര്‍ അയ്യങ്കാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കട്ടപ്പനയില്‍ ധര്‍ണ നടത്തി

ഇടുക്കി: അംബേദ്കര്‍ അയ്യങ്കാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയും വിവിധ ദളിത് സംഘടനകളും കട്ടപ്പന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. പട്ടികജാതി വകുപ്പ് നടപ്പാക്കുന്ന ഐക്യദാര്‍ഢ്യ പക്ഷാചരണത്തിലെ തട്ടിപ്പ് അവസാനിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം അടിയന്തരമായി വിതരണം ചെയ്യുക, വിവാഹ- മിശ്രവിവാഹ, ചികിത്സാ ധനസഹായം അടിയന്തരമായി നല്‍കുക, പട്ടികജാതി ഫണ്ട് വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു ഉദ്ഘാടനംചെയ്തു. സംസ്ഥാനത്ത് മന്ത്രിയില്ലാത്ത വകുപ്പായി പട്ടികജാതി, വര്‍ഗ വികസന വകുപ്പ് മാറിയെന്നും ഫണ്ടുകള്‍ മുഴുവന്‍ വെട്ടിച്ചുരുക്കുന്ന നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി എസ് ശശി അധ്യക്ഷനായി. മോബിന്‍ ജോണി, രാജീവ് രാജു, കെ ആര്‍ രാജന്‍, എ കെ രാജു രാജത്തോപ്പില്‍, സുരേഷ് മൊഴിയാങ്കല്‍, സരിത കെ സാബു, സന്ധ്യാ എസ്, തങ്കമ്മ രാജു, കെ കെ കുഞ്ഞുമോന്‍, മധു പി കെ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






