കല്യാണത്തണ്ട്: ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല: മന്ത്രി റോഷി അഗസ്റ്റിന്‍
കല്യാണത്തണ്ട്: ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കട്ടപ്പന കല്യാണത്തണ്ടിലെ കൈയേറ്റം ഒഴിപ്പിച്ചതിന്റെ പേരില്‍ അവിടുത്തെ താമസക്കാര്‍ക്ക് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. റവന്യു വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചതായി അറിഞ്ഞയുടന്‍ അവിടം സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന യാതൊരു നടപടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് റവന്യു മന്ത്രിയുടെ സാന്നിധ്യത്തില്‍ 28ന് തിരുവനന്തപുരത്ത് യോഗം ചേരാന്‍ തീരുമാനിച്ചത്. കൂടുതല്‍ പേര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പതിനായിരത്തിലധികം പട്ടയം നല്‍കും. ജില്ലയില്‍ നിലവിലുള്ള ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണ്. മറ്റ് പ്രചാരണങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും മന്ത്രി റോഷി പറഞ്ഞു. കട്ടപ്പനയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
What's Your Reaction?






