ഇരട്ടയാറില്‍ മണ്‍തിട്ട ഇടിഞ്ഞ് രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍
ഇരട്ടയാറില്‍ മണ്‍തിട്ട ഇടിഞ്ഞ് രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍

ഇടുക്കി: ശക്തമായ മഴയില്‍ മണ്‍തിട്ട ഇടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയില്‍. ഇരട്ടയാര്‍ നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന കറുകയില്‍ സോമന്‍, പ്രദേശവാസി അനിതാ എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസം ഇതുവഴിയുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി വീടുകളുടെ മുന്‍വശത്തെ മണ്ണ് എടുത്തുമാറ്റിയിരുന്നു. തുടര്‍ന്ന് വലിയ തിട്ടയായി മാറി. ഇതാണ് കനത്ത മഴയില്‍ ഇടിഞ്ഞുപോയത്. മഴ ശക്തമായി തുടര്‍ന്നാല്‍ കൂടുതല്‍ ഭാഗം ഇടിയാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. റോഡ് കോണ്ക്രീറ്റിങ്ങിനായി മണ്ണ് മാറ്റിയ സമയത്ത് തന്നെ അപകട ഭീഷണി ചൂണ്ടി കാണിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. ഇത് അവഗണിച്ചതാണ് മണ്ണിടിയാന്‍ കാരണംമെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ ഇടിഞ്ഞ ഭാഗം പടുതാ ഇട്ട് സംരക്ഷിച്ച് നിര്‍ത്തിയിരിക്കുകയാണ്.
What's Your Reaction?






