അഴിയാക്കുരുക്കില്‍ മൂന്നാര്‍: വലഞ്ഞ് സഞ്ചാരികള്‍

അഴിയാക്കുരുക്കില്‍ മൂന്നാര്‍: വലഞ്ഞ് സഞ്ചാരികള്‍

Aug 17, 2025 - 15:42
 0
അഴിയാക്കുരുക്കില്‍ മൂന്നാര്‍: വലഞ്ഞ് സഞ്ചാരികള്‍
This is the title of the web page

ഇടുക്കി: കനത്തമഴയിലും മൂന്നാറില്‍ സഞ്ചാരികളുടെ തിരക്കേറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷം. മൂന്നാര്‍-മാട്ടുപ്പെട്ടി, രാജമല റൂട്ടുകളില്‍ നൂറുകണക്കിന് വാഹനങ്ങള്‍ മണിക്കൂറുകളോളം കുരുക്കില്‍പെട്ടു. മഴയും കോടമഞ്ഞും ആസ്വദിക്കാന്‍ പതിനായിരങ്ങളാണ് എത്തുന്നത്. എന്നാല്‍, ഗതാഗതക്കുരുക്കാണ് പ്രധാന വെല്ലുവിളി. ദിവസവും മണിക്കൂറുകള്‍ ഗതാഗതം തടസപ്പെടുന്നു.
കടന്നുപോകാന്‍ കഴിയാത്തതിനാല്‍ മറയൂരിലേക്കുള്ള യാത്ര അവസാനിപ്പിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് പോകുകയാണ് പലരും. കൊച്ചുകുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പെരുവഴിയില്‍ കുടുങ്ങിക്കിടക്കുന്നു.
കുരുക്കഴിക്കാന്‍ പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ജലരേഖയായി മാറി. മൂന്നാറിന്റെ സമഗ്ര വികസനവും ഗതാഗതക്കുരുക്കിന് പരിഹാരവും ലക്ഷ്യമിട്ടുള്ള ടൗണ്‍ഷിപ്പ് പദ്ധതിയും കടലാസില്‍ മാത്രം. ഗതാഗ തടസത്തിനുപരിഹാരമില്ലെങ്കില്‍ സഞ്ചരികളുടെ വരവിനെ പ്രതികൂലമായി ബാധിക്കും. ഇത് വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow