പുളിയന്‍മല ക്രൈസ്റ്റ് കോളേജ് വാര്‍ഷികം ആഘോഷിച്ചു
പുളിയന്‍മല ക്രൈസ്റ്റ് കോളേജ് വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജ് വാര്‍ഷികാഘോഷം കോട്ടയം സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍സ് കൗണ്‍സിലര്‍ ഫാ. ജെയിംസ് നീണ്ടുശേരിയില്‍ ഉദ്ഘാടനംചെയ്തു. മെന്റലിസ്റ്റ് അനന്ദു മുഖ്യാതിഥിയായി. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ദേവപ്രിയ ഷൈബു, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ മെറീന വര്‍ഗീസ്, റാങ്ക് ജേതാക്കളായ വിദ്യാര്‍ഥികള്‍, കലാപ്രതിഭകള്‍ എന്നിവരെ അനുമോദിച്ചു. തുടര്‍ന്ന് കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു. കോളജ് ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമറ്റം, പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജുകുട്ടി, കൊമേഴ്സ് വിഭാഗം മേധാവി അനിറ്റ് തോമസ്, ഇംഗ്ലീഷ് വിഭാഗം മേധാവി സാന്ദ്ര സണ്ണി, ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ജിമില്‍ ജോ വര്‍ഗീസ്, ചെയര്‍പേഴ്സണ്‍ റോസ് മരിയ കോളേജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?