ഹൈറേഞ്ച് യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിക്കാത്തതിന് കാരണം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പിടിവാശി: സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനം
ഹൈറേഞ്ച് യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിക്കാത്തതിന് കാരണം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പിടിവാശി: സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനം
ഇടുക്കി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍. ജനറല്‍ സെക്രട്ടറിയുടെ പിടിവാശിയാണ് ഹൈറേഞ്ച് യൂണിയന്‍ ആസ്ഥാന മന്ദിരം വര്‍ഷങ്ങളായി പൂട്ടിക്കിടക്കാന്‍ കാരണം. നിലവിലെ പ്രതിസന്ധി നീക്കി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നേതൃത്വം ഇടപെടുന്നില്ല. ഹൈറെഞ്ചിലെ 6000ലേറെ സമുദായാംഗങ്ങളുടെ ശ്രമഫലമായി 1996ലാണ് നെടുങ്കണ്ടത്ത് യൂണിയന്‍ ഓഫീസ് നിര്‍മിച്ചത്. ഏതാനും വര്‍ഷംമുമ്പ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇടപെട്ട് യൂണിയന്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയും ഓഫീസ് പിടിച്ചെടുക്കുകയുമായിരുന്നു. പിന്നീട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇടപെട്ട് കെട്ടിടം അടച്ചിട്ടു. നിലവില്‍ തെരഞ്ഞെടുപ്പ് നടത്തി ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമായി പുനരംഭിക്കാമെങ്കിലും ജനറല്‍ സെക്രട്ടറി തയാറാകുന്നില്ല. വര്‍ഷങ്ങളായി ഓഫീസ് ഉപയോഗിക്കാത്തതിനാല്‍ പരിസരം കാടുപിടിച്ച് കിടക്കുകയാണ്. മുറികളിലെ ഫര്‍ണിച്ചറുകള്‍ പൊടിപിടിച്ചും ഉപയോഗിക്കാതെയും നശിക്കുകയാണെന്നും ആര്‍ മണിക്കുട്ടന്‍ കുറ്റപ്പെടുത്തി.
What's Your Reaction?
