ഇന്ധന വില വര്‍ധന:  ഐഎന്‍ടിയുസി കടശിക്കടവില്‍ ധര്‍ണയും പന്തംകൊളുത്തി പ്രകടനവും നടത്തി

ഇന്ധന വില വര്‍ധന:  ഐഎന്‍ടിയുസി കടശിക്കടവില്‍ ധര്‍ണയും പന്തംകൊളുത്തി പ്രകടനവും നടത്തി

May 26, 2026 - 10:51
 0
ഇന്ധന വില വര്‍ധന:  ഐഎന്‍ടിയുസി കടശിക്കടവില്‍ ധര്‍ണയും പന്തംകൊളുത്തി പ്രകടനവും നടത്തി
This is the title of the web page

ഇടുക്കി: രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ ഐഎന്‍ടിയുസി നെടുങ്കണ്ടം റീജണല്‍ കമ്മിറ്റി അണക്കര കടശിക്കടവില്‍ ധര്‍ണയും പന്തംകൊളുത്തി പ്രകടനവും നടത്തി. റീജണല്‍ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം ഉദ്ഘാടനം ചെയ്തു. ക്രൂഡോയില്‍ വില 140 ഡോളര്‍ ആയിരുന്നപ്പോഴും യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ 60 രൂപയ്ക്ക് പെട്രോളും 55 രൂപയ്ക്ക് ഡീസലും നല്‍കിയിരുന്നുവെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ യുദ്ധത്തിന്റെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വക്കച്ചന്‍ ലൂക്കാ, തങ്കച്ചന്‍ ഇടയാടി, ജില്ലാ സെക്രട്ടറിമാരായ ശരവണന്‍, ആറുമുഖന്‍, മുരുകന്‍, ചക്കുപള്ളം മണ്ഡലം പ്രസിഡന്റ് സിബി വെള്ളമറ്റം, വണ്ടന്‍മേട് മണ്ഡലം പ്രസിഡന്റ് രാം കുമാര്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow