അന്യാര്‍തൊളുവില്‍ സിപിഐ എം-ബിജെപി സംഘര്‍ഷം: 3 പേര്‍ക്ക് പരിക്ക്: 2 വീടുകള്‍ക്ക് കേടുപാട്
അന്യാര്‍തൊളുവില്‍ സിപിഐ എം-ബിജെപി സംഘര്‍ഷം: 3 പേര്‍ക്ക് പരിക്ക്: 2 വീടുകള്‍ക്ക് കേടുപാട്

ഇടുക്കി: അന്യാര്‍തൊളുവില്‍ സിപിഐ എം-ബിജെപി സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് പരിക്ക്.
രണ്ട് വീടുകള്‍ക്ക് കേടുപാട് സംഭവവിച്ചു. അന്യാര്‍തൊളു സ്വദേശികളായ മഹേന്ദ്രന്‍ ചീനിത്തമ്പി, ദേവേന്ദ്രന്‍ ചീനിത്തമ്പി, മണിമുരുകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. നാളുകള്‍ക്ക് മുമ്പ് നടന്ന അടിപിടിക്കേസില്‍ സ്ഥലത്തില്ലാതിരുന്ന ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ പെടുത്തിയത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നമുണ്ടായതെന്നാണ് ആരോപണം. വാക്കുതര്‍ക്കം കഴിഞ്ഞ് വീടുകളിലേക്ക് പോയവരെ സംഘം ചേര്‍ന്ന് അക്രമിക്കുകയും പരിക്കേറ്റവരേ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളില്‍ പതിനഞ്ചോളം സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമം നടത്തുകയുമായിരുന്നു. സംഘര്‍ഷത്തില്‍ വാതിലുകള്‍ തകര്‍ക്കുകയും ടിവി, വാഷിങ് മിഷ്യന്‍ ഉള്‍പ്പടെയുള്ളവയ്ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. പരിക്കേറ്റവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്യാര്‍തൊളു കേന്ദ്രീകരിച്ച് വ്യാപകമായി നടക്കുന്ന മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും കച്ചവടം അവസാനിപ്പിക്കാന്‍ പൊലീസ് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






