കട്ടപ്പനയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ 18,19 തീയതികളിൽ
കട്ടപ്പനയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ 18,19 തീയതികളിൽ

ഇടുക്കി : കട്ടപ്പനയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ 18,19 തീയതികളിൽ നടത്തുവാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. പകർച്ച വ്യാധികൾ ജില്ലയുടെ പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ നടപടികൾക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളും കട്ടപ്പന നഗരസഭയുടെ 34 വാർഡുകളിലും18,19 തീയതികളിൽ നടത്തുന്നതിനാണ് വ്യാഴാഴ്ച ചേർന്ന അടിയന്തിര നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമായത്. ശനി ,ഞായർ ദിവസങ്ങളിൽ വീടുകൾ ,സ്ഥാപനങ്ങൾ , പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ മാലിന്യമുക്തമാക്കാൻ തീവ്രശുചീകരണം നടത്തും. കട്ടപ്പന നഗരസഭ അതിർത്തിയായ വണ്ടൻമേട് പഞ്ചായത്തിന്റ് ഭാഗമായ പുളിയന്മലയിൽ പത്തോളം ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പകച്ചവ്യാധികൾ പടർന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധന്യമാണ് ഉള്ളതെന്ന് നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി പറഞ്ഞു. മഴക്കാല പൂർവ്വ ശുചീകരണ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച്ച രാവിലെ 8ന് പുളിയന്മലയിൽ നഗരസഭ തല ഉദ്ഘാടനം നടക്കും. ജല സ്രോതസുകളിലേക്ക് ശുചി മുറി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ഇത്തരം സാമൂഹ്യവിരുത്ത പ്രവർത്തനങ്ങൾ നടത്തുന്നവരെ പൊതുജനങ്ങളുടെ സഹായത്തോടെ കണ്ടത്തുന്നതിനും അടഞ്ഞുപോയ കലുങ്കുകൾ തുറക്കുന്നതിനും കട്ടപ്പന പുതിയ ബസ് സ്റ്റാന്റിലെ വെള്ളക്കെട്ടിന് പരിഹാരം കാണുവാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.
What's Your Reaction?






