വെട്ടിക്കുഴക്കവലയില്‍ സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചു: യുവതിക്ക് പരിക്ക്
വെട്ടിക്കുഴക്കവലയില്‍ സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചു: യുവതിക്ക് പരിക്ക്

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാറില്‍ ഇടിച്ച് അപകടം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വെള്ളയാംകുടി സ്വദേശിനിക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. വെള്ളയാംകുടി ഭാഗത്തുനിന്ന് വെട്ടിക്കുഴക്കവലയിലേക്ക് യുവതി ഓടിച്ചുവന്ന സ്‌കൂട്ടറാണ് നിര്‍ത്തിയിട്ടിരുന്ന ഓള്‍ട്ടോ കാറില്‍ തട്ടി മറിഞ്ഞത്. പരിക്കേറ്റ യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






