കട്ടപ്പന നഗരത്തിലെ വൈദ്യുതി മുടക്കം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കെഎസ്ഇബി അധികൃതര്‍ക്ക് നിവേദനം നല്‍കി
കട്ടപ്പന നഗരത്തിലെ വൈദ്യുതി മുടക്കം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കെഎസ്ഇബി അധികൃതര്‍ക്ക് നിവേദനം നല്‍കി

ഇടുക്കി: കട്ടപ്പന നഗരത്തിലെ തുടര്‍ച്ചയായ വൈദ്യുതി മുടക്കത്തിന് അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കെഎസ്ഇബി അധികൃതര്‍ക്ക് നിവേദനം നല്‍കി.
അറ്റകുറ്റപ്പണിയുടെ പേരില്‍ നഗരത്തില്‍ പകല്‍ സമയങ്ങളില്‍ വൈദ്യുതി മുടക്കുന്നു. ഇതിനുപുറമേ അപ്രഖ്യാപിത വൈദ്യുതി മുടക്കവും പതിവായി. ഇത് കട്ടപ്പനയിലെ വ്യാപാര മേഖലയെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നു. പരാതി ബോധിപ്പിക്കുന്നതിനായി കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചാല്‍ തീര്‍ത്തും നിരുത്തരവാദിത്തപരമായ മറുപടിയാണ് ലഭിക്കുന്നത്. വിളിച്ചാല്‍ ഫോണ്‍ എടുക്കാതിരിക്കുന്നതും പതിവാണ്. ഈ ഓണക്കാലത്ത് പോലും നിരുത്തരവാദിത്വത്തോടെയുള്ള കെഎസ്ഇബിയുടെ നീക്കം പൊതുജനങ്ങളോടുള്ള വെല്ലുവിളിയായി മാറുകയാണെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ പറഞ്ഞു. ശക്തമായ സമരങ്ങളിലേയ്ക്ക് നീങ്ങുന്നതിന് മുന്നോടിയായാണ് നിവേദനം നല്‍കിയത്. ഓണസമയത്ത് വിപണി പ്രതീക്ഷിച്ചിരിക്കുന്ന വ്യാപാരികള്‍ക്ക് അപ്രഖ്യാപിത വൈദ്യുതി മുടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.
What's Your Reaction?






