വെള്ളത്തൂവല്‍ ആനവിരട്ടിയിലെ കൈത്തോട്ടില്‍ മാലിന്യം ഒഴുക്കുന്നു: പൊറുതിമുട്ടി നാട്ടുകാര്‍
വെള്ളത്തൂവല്‍ ആനവിരട്ടിയിലെ കൈത്തോട്ടില്‍ മാലിന്യം ഒഴുക്കുന്നു: പൊറുതിമുട്ടി നാട്ടുകാര്‍

ഇടുക്കി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ ആനവിരട്ടി പാടശേഖരത്തിനുസമീപമുള്ള കൈത്തോട്ടില്‍ മാലിന്യം ഒഴുക്കുന്നതായി പരാതി. രാത്രികാലങ്ങളിലാണ് തോട്ടില്‍ മാലിന്യം ഒഴുക്കുന്നത്. പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധമാണെന്നും നാട്ടുകാര്‍ പറയുന്നു. പാടശേഖരത്തിനുസമീപം നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. കൈത്തോട്ടിലെ വെള്ളം രാത്രികാലത്ത് ദുര്‍ഗന്ധത്തോടെ കലങ്ങിയൊഴുകുന്നതായാണ് പരാതി. പകല്‍സമയങ്ങളില്‍ തോട്ടിലെ വെള്ളം തെളിഞ്ഞാണ് ഒഴുകുന്നത്. പലസ്ഥലങ്ങളിലും മാലിന്യം വന്‍തോതില്‍ കെട്ടിക്കിടക്കുന്നു. തോട്ടില്‍ മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






