ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 29 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ കട്ടപ്പനയില്‍
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം 29 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ കട്ടപ്പനയില്‍
ഇടുക്കി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി 29 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ കട്ടപ്പന ടൗണ്‍ ഹാളില്‍ പുസ്‌കതോത്സവം നടത്തും. 29ന് രാവിലെ 10ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി കെ മധു ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനാകും. റോയി കെ പൗലോസ് എംഎല്‍എ മുഖ്യാതിഥിയാകും. അബുദാബി ശക്തി അവാര്‍ഡ് ജേതാവ് കെ ടി രാജീവിനെ ആദരിക്കും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് കൗണ്‍സിലിനെയും ലൈബ്രറികളെയും അനുമോദിക്കും. വൈകിട്ട് കലാപരിപാടികള്‍. 30ന് വൈകിട്ട് നാലിന് കാഞ്ചിയാര്‍ രാജന്റെ കവിതാസമാഹാരം 'കുട്ടിപ്പട്ടാളം', കെ ടി രാജീവിന്റെ കവിതാസമാഹാരം 'ചരിത്രം ചരിത്രത്തോട് പറഞ്ഞത്' എന്നിവ പ്രകാശനം ചെയ്യും. തുടര്‍ന്ന് ജില്ലയിലെ കവികളും എഴുത്തുകാരും പങ്കെടുക്കുന്ന കവിയരങ്ങും നടക്കും. സംസ്ഥാനത്തെ 100ലേറെ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയില്‍ കുറഞ്ഞനിരക്കില്‍ ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ രമേഷ് കൃഷ്ണന്‍, ബി അനൂപ്, കെ ടി രാജീവ്, കാഞ്ചിയാര്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?