കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഇരട്ടയാര്‍ മേഖലാ സമ്മേളനം
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഇരട്ടയാര്‍ മേഖലാ സമ്മേളനം

ഇടുക്കി: ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഇരട്ടയാര്‍ മേഖലാ സമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം ടി.ആര്‍. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാണ തൊഴിലാളികള്‍ക്ക് 12 മാസത്തെ പെന്‍ഷന്‍ കുടിശികയായി. തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിച്ചിരുന്ന വിദ്യാഭ്യാസ ആനുകൂല്യം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം തുടങ്ങിയവ ഒരുവര്‍ഷമായി നിലച്ചു. കുടിശിക വിതരണം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിട നികുതി ഊര്‍ജിതമായി പിരിച്ചെടുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡന്റ് സി ജി ഷാജി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം ജി മോഹനന്‍, യൂണിയന്‍ സെക്രട്ടറി രഘു കുന്നുംപുറം, ജില്ലാ കൗണ്‍സില്‍ അംഗം കെ.കെ. സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






