കെവിവിഇഎസ് ഉപ്പുതോട് യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

കെവിവിഇഎസ് ഉപ്പുതോട് യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

Aug 20, 2026 - 11:46
 0
കെവിവിഇഎസ് ഉപ്പുതോട് യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: കെവിവിഇഎസ് ഉപ്പുതോട് യൂണിറ്റ് വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. ജില്ലാ സെക്രട്ടറി ഷാജി കാഞ്ഞമല ഉദ്ഘാടനം ചെയ്തു. മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ സിവില്‍ പൊലീസ് ഓഫീസര്‍ ധന്യ മോഹനനെ ചടങ്ങില്‍  അനുമോദിച്ചു. യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ  ജോസ് തൊണ്ണംമാക്കലിന്റെ  കുടുംബത്തിനുള്ള  ആശ്രിത ധനസഹായം ജില്ലാ സെക്രട്ടറി ഷാജി കാഞ്ഞമല കൈമാറി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സര വിജയികളായ കുട്ടികളെ അനുമോദിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജോയി പുന്നൂസിന്റെ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സതീശന്‍ എം ആര്‍, ട്രഷറര്‍ ജോണ്‍ ദേവസ്യ, മാത്യു എറിയാട്ട് എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സതീശന്‍ എം ആര്‍ പ്രസിഡന്റായും സുനില്‍ വേലം കണ്ടത്തില്‍ സെക്രട്ടറിയായും ജോണ്‍ ദേവസ്യ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow