ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു: പിന്നില്‍ ലഹരി മാഫിയയെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു: പിന്നില്‍ ലഹരി മാഫിയയെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി

ഇടുക്കി: കട്ടപ്പനയ്ക്ക് സമീപം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. പാമ്പാടുംപാറ പൂവേഴ്‌സ്മൗണ്ട് സ്വദേശി അജിത്ത് സാബു(28)വിനാണ് ഗുരുതരമായി പരിക്കേറ്റത്. ലഹരി മാഫിയകളാണെന്ന് വധശ്രമത്തിനുപിന്നിലെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വയറിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ആക്രമണമുണ്ടായത്. വീടിന് മുന്‍വശത്തെത്തിയ അജിത്തിനെ ഇരുചക്ര വാഹനത്തിലെത്തിയവര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അക്രമിയോടൊപ്പം മറ്റു വാഹനങ്ങളിലായി മറ്റുചിലരും ഉണ്ടായിരുന്നതായാണ് വിവരം. ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ അജിത്തിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഡിവൈഎഫ്‌ഐ നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിനുനേരെയുള്ള ആക്രമണമാണിതെന്ന് രമേശ് കൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി പ്രകടനം നടത്തി. സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ 10ന് പ്രതിഷേധ പരിപാടികള്‍ നടത്തും.
What's Your Reaction?






