എസ്എഫ്‌ഐ കട്ടപ്പന ഏരിയ സമ്മേളനം നടത്തി
എസ്എഫ്‌ഐ കട്ടപ്പന ഏരിയ സമ്മേളനം നടത്തി

ഇടുക്കി: എസ്എഫ്‌ഐ കട്ടപ്പന ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സാന്ദ്ര രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് യൂണിറ്റ് സമ്മേളനങ്ങളും ഒരു ലോക്കല്‍ സമ്മേളനവും പൂര്‍ത്തീകരിച്ചാണ് ഏരിയ സമ്മേളനത്തിലേക്ക് കടന്നത്. അശ്വിന്‍ സനീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സഞ്ജീവ് സഹദേവന്‍, പ്രസിഡന്റ് ശരത് പ്രസാദ്, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ടോമി ജോര്‍ജ്, കെ പി സുമോദ്, ഫൈസല്‍ ജാഫര്‍, നിയാസ് അബു, ഫെഡ്ഡ്രി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
What's Your Reaction?






